Join our Whatsapp channel for Updates Click to Follow

ലോക ഓസോൺ ദിനം

Anas Nadubail
1 minute read
0
WhatsApp Group Join Now
Telegram Group Join Now

CLICK BELOW 


Prepared by Ajidar VV, GHSS Kunhome, Wayanad




1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള

The focal theme for Ozone Day 2018 is: “ keep cool and carry on! The Montreal Protocol“
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം
യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ഉടമ്പടി ഒപ്പുവെച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. തുടര്‍ന്ന് കരാര്‍ പ്രകാരം ക്ളോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു. 2006ലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത്. അതിനുശേഷം വിള്ളലിന്‍െറ കുറഞ്ഞിട്ടുണ്ടെന്ന്ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ നൂറ്റാണ്ടിന്‍െറ മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980കള്‍ക്കു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങുമെന്നുമാണ് ലോകത്തിന്‍െറ പ്രതീക്ഷ.



സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയുന്നത് അന്തരീക്ഷത്തിന്‍െറ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളിയാണ്.സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ പുതപ്പെന്നാണ് ഓസോണ്‍ പാളികളെ വിശേഷിപ്പിക്കുന്നത്.ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷ ബാഷ്പം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അപകടത്തിലാക്കും. 2030ഓടെ ഓസോണിന് കാലാവസ്ഥാ വ്യതിയാനം കടുത്ത ഭീഷണിയാകുമെന്നാണ് പഠനം പറയുന്നത്. വിയന ഉച്ചകോടിയുടെ കൂട്ടായ പരിശ്രമങ്ങളും ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതിന് മൂന്നു ദശകം മുമ്പ് നിലവില്‍വന്ന മോണ്‍ട്രിയല്‍ ഉടമ്പടിയുടെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ആഗോള പ്രതിബദ്ധതയും അംഗീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16ന് മോണ്‍ട്രിയലില്‍ ലോകമെങ്ങുമുള്ള ജനങ്ങള്‍ ഒത്തുകൂടും.

WhatsApp Group Join Now
Telegram Group Join Now

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top