SSLC IT Practical പരീക്ഷ 2019 മാര്‍ച്ച് മാസം ഒന്നാം തീയതി മുതല്‍ ആരംഭിക്കുകയാണല്ലോ. മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്‌തമായി മാര്‍ച്ച് 11നുള്ളില്‍ പരീക്ഷ അവസാനിപ്പിച്ചാല്‍ മതി എന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. മുന്‍വര്‍ഷങ്ങളിലേത് പോലെ പരീക്ഷക്ക് മുന്നോടിയായി വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനും ലാബുകള്‍ സജ്ജീകരിക്കുന്നതിനുമായി മുമ്പ് പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്. 1000 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്‍റ് എടുക്കുമ്പോള്‍ പ്രിവ്യൂ നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. P6,P8 എന്നിവയും മറ്റ് ഏതാനും ഫോമുകളും പി ഡി എഫ് രൂപത്തിലാണ് നല്‍കിയിരിക്കുന്നത്.
Downloads