2019 വര്‍ഷത്തെ ഐ ടി മേളയില്‍ മലയാളം ടൈപ്പിങ്ങ് മല്‍സരം പുതുമകളോടെയാണ് നടക്കുന്നത്. നാളിതേവരെയുള്ള മല്‍സരങ്ങളില്‍ ടൈപ്പിങ്ങ് സ്‌പീഡ് മാത്രമായിരുന്നു പരിശോധിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ലേഔട്ടിങ്ങും മല്‍സരത്തിന്റെ ഭാഗമാവുന്നുണ്ട്. ഇതിനായി തയ്യാറാക്കിയ പുതുക്കിയ സോഫ്‌റ്റ്‌വെയര്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മലയാളം ടൈപ്പിങ്ങിന് നല്‍കുന്ന പാരഗ്രാഫ് 60% എങ്കിലും പൂര്‍ത്തിയാക്കിയവരെ ആണ് രണ്ടാം ഘട്ടമായ ലേഔട്ട് ഘട്ടത്തില്‍ പങ്കെടുപ്പിക്കേണ്ടതുള്ളൂ. മല്‍സരത്തിന് ഉള്‍പ്പെടുത്തേണ്ട ഖണ്ഡിക മലയാളത്തില്‍ ടൈപ്പ് ചെയ്‌ത് സോഫ്റ്റ്‌വെയറിലെ Data എന്ന ഫോള്‍ഡറിലെ typespeed.txt എന്ന ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. പുതിയ പാരഗ്രാഫ് നല്‍കുന്നതിന് ഇത് മാറ്റി നല്‍കിയാല്‍ മതിയാവും. ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന typespeed-28-09-2019.zip എന്ന ഫയലിനെ സേവ് ചെയ്‌ത് Extract ചെയ്യുക. ലഭിക്കുന്ന ഫോള്‍ഡറിലെ pytypespeed-0.05.py എന്ന ഫയലിനെ Right Click ചെയ്‌ത് Permissions നല്‍കണം. തുടര്‍ന്ന് ഇതില്‍ ഡബിള്‍ക്ലിക്ക് ചെയ്‌ത് Run in Terminal നല്‍കിയാല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും. ഇതില്‍ പേര് , രജിസ്റ്റര്‍ നമ്പര്‍, അടയാളവാക്ക് (അടയാളവാക്ക് ആയി pass എന്നാണ് നല്‍കേണ്ടത്) ഇവ നല്‍കി OK അമര്‍ത്തുക.
ടൈപ്പ് ചെയ്യേണ്ട ഖണ്ഡിക മുകളിലെ ബോക്‌സില്‍ ലഭിക്കും. താഴെയുള്ള ബോക്‌സിലാണ് ടൈപ്പ് ചെയ്യേണ്ടത്. അടയാളവാക്ക് നല്‍കിയ ശേഷം Language മലയാളം ആക്കാന്‍ മറക്കരുത്. തെറ്റായി അക്ഷരങ്ങള്‍ ടൈപ്പ് ചെയ്‌താല്‍ മുന്നോട്ട് പോവുകയില്ല. ഇപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പിങ്ങ് പൂര്‍ത്തിയാക്കുക. സമയം കഴിഞ്ഞാല്‍ പിന്നീട് ടൈപ്പിങ്ങ് സാധ്യമാവുകയില്ല. Your Time is Over എന്ന മെസ്സേജ് ഉള്‍പ്പെട്ട ബോക്‌സ് ലഭിക്കും. ഇതില്‍ Final CPM (Character Per Minute), Accuracy, WPM (Words Per Minute) , Percentage Completed എന്നിവ ലഭിക്കും . ഈ ജാലകത്തില്‍ OK അമര്‍ത്തിയാല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ ഒരു odt ഫയല്‍ Desktopല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതിനെയാണ് ലേഔട്ട് ചെയ്യുന്നതിനായി അടുത്ത ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. File -> Export Score എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ഹോം ഫോള്‍ഡറില്‍ ഈ റിസള്‍ട്ട് Export ചെയ്‌ത് ഒരു csv ഫയല്‍ ആയി ലഭിക്കും.
തുര്‍ന്ന് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് അവര്‍ തയ്യാറാക്കി സേവ് ചെയ്‌ത Layout ചെയ്യുന്നതിന് ആവശഅയമായ ചിത്രങ്ങള്‍ കൂടെ ചേര്‍ത്ത് നല്‍കി . രണ്ടാം ഘട്ട മല്‍സരം നടത്തുക. 15 മിനിട്ട് ആണ് ഒന്നാം ഘട്ടം ടൈപ്പിങ്ങിന് ഉപയോഗിക്കാവുന്ന സമയം തുടര്‍ന്ന് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മൂല്യനിര്‍ണ്ണയം നടത്തി തിരഞ്ഞെടുത്ത കുട്ടികളെ രണ്ടാം ഘട്ടം നടത്തണം. ഇതിനും 15 മിനിട്ട് ആണ് നല്‍കുക. രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വിജയിയെ കണ്ടെത്തേണ്ടത്.
Click Here to Download Typing Software
Click Here for Malayalam Typing Help File(Courtesy its idukki)
മലയാളം ടൈപ്പിംങ് മത്സരത്തില്‍ ചില്ലക്ഷരങ്ങല്‍ മുദ്രണം ചെയ്യുന്നതിനായി മുമ്പ് ഉപയോഗിച്ചിരുന്ന രീതിയല്ല മത്സരത്തില്‍ ഉപയോഗിക്കേണ്ടത്. ആണവചില്ലുകള്‍ ഉപയോഗിച്ചാണ് മത്സരം നടത്തേണ്ടതും, മത്സരത്തില്‍ പങ്കെടുക്കേണ്ടതും. പുതിയ ഉബുണ്ടു 18.04 ൽ മലയാളം മുദ്രണം ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനായി ആണവചില്ല് ഉപയോഗിക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.