പത്താം ക്ലാസ് ഫിസിക്സ് രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric Current എന്ന യൂണിറ്റിലെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാമത്തെ ക്ലാസ് ആണിത്. ഇതില്‍ പ്രധാനമായും ക്രിസ്റ്റ്യന്‍ ഈസ്റ്റഡിന്റെ പരീക്ഷണം, Right Hand Thump Rule വിശദീകരണം, ആശയവ്യക്തതക്കുവേണ്ടി സാമ്പിള്‍ ചോദ്യങ്ങള്‍ ഉപയേോഗിച്ചുള്ള വിശദീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. Application Level ലുള്ള ചോദ്യങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള ഈ അധ്യായത്തിലെ ആശയങ്ങള്‍ വേണ്ടത്ര ആഴത്തില്‍ നേടുന്നതിന് പലപ്പോഴും കുട്ടികള്‍ക്ക് കഴിയാറില്ല. ഈ വസ്തുത ഉള്‍ക്കൊണ്ടുക്കൊണ്ട് സാധ്യമായ എല്ലാപരീക്ഷണങ്ങളും ചെയ്ത്കാണിക്കുകയും സരളമായി വിശദീകരിക്കുകയും ഉദാഹരണങ്ങളിലൂടെ കൂടുതല്‍ ആഴത്തില്‍ ആശയധാരണനേടുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തിയിട്ടുണ്ട് ഈ ക്ലാസ്സില്‍. അതിനാല്‍ ആദ്യാവസാനം ക്ലാസ് കാണുന്ന ആര്‍ക്കും ഇത് പ്രയോജനപ്പെടും.
പത്താം ക്ലാസ്സ് ഫിസിക്സ് ആദ്യയൂണിറ്റിലെ Let us Assess എന്ന ഭാഗത്തെ 15 മത്തെ ചോദ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഈ ചെറിയ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നത്.
ഫ്യൂസിന്റെ amperage എങ്ങനെ റൗണ്ട് ചെയ്യും? ഈ സംശയം നിങ്ങൾക്കുണ്ടോ? ഈ വീഡിയോ കണ്ടു നോക്കൂ.
10. Physics. Unit. 2 ന്റെ രണ്ടാമത്തെ വീഡിയോ ക്ലാസ്. ഈ യൂണിറ്റിലെ വിവാദങ്ങൾ വിട്ടൊഴിയാത്ത ഭാഗങ്ങൾ, വിവാദരഹിതമായി അവതരിപ്പിക്കാനൊരു എളിയ ശ്രമം. EXPERIMENT ചെയ്ത് ഉത്തരത്തിലെത്തുന്നത്തിനു പകരം Right Hand Thump Rule ഉപയോഗിച്ച് circular ലൂപിലെ മാഗ്നെറ്റിക് ഫീൽഡ് ദിശ പ്രവചിച്ച ശേഷം പരീക്ഷണത്തിലൂടെ പ്രവചനം ശരിയെന്നു ബോധ്യപ്പെടുത്തുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.