പ്രിയ അധ്യാപക സുഹൃത്തുക്കളെ, നാം ഇന്നലെ മുതൽ കുട്ടികളുമായി നേരിട്ട് സംവദിച്ചു തുടങ്ങിയിരിക്കുകയാണ്. അവിടെ നാം victers ക്ലാസ്സിന്റെ തുടർപ്രവർത്തനവും അതോടൊപ്പം തന്നെ റിവിഷനും നടത്തേണ്ടതുണ്ട്. ഇതിന് നമുക്ക് എത്ര സമയം കിട്ടും എന്നുള്ളത് എല്ലാവർക്കും അറിയാം. അപ്പോൾ പ്രധാന പ്രശ്നം സമയ ദൗർലഭ്യമാണ്. ഈ കുറഞ്ഞ സമയം കൊണ്ട് ഫോക്കസ് ഏരിയ ചികഞ്ഞെടുത്ത് അതിൽ നിന്നും കുട്ടികളുടെ നിലവാരതിനനുസരിച്ചുള്ള ചോദ്യം ഉണ്ടാക്കുകയോ അല്ലെങ്കിൽ കണ്ടെത്തുകയോ ചെയ്യേണ്ടതുണ്ട്. എന്റെ എളിയ പ്രവർത്തനത്തിലൂടെ Layman science magazine, laymans science lab ചാനൽ എന്നിവയിലൂടെ സാധ്യമാകുന്നത്ര ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയാറാക്കിയിട്ടുള്ളതാണ്. ഇനിയിപ്പോൾ അവയെ ഊന്നൽ മേഖല അടിസ്ഥാനത്തിൽ ഫിൽറ്റർ ചെയ്യണം, കുട്ടികളുടെ നിലവാരം അനുസരിച്ച് ഇനം തിരിക്കണം. ഇതിനുള്ള ഒരു ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ആദ്യപടിയായി Unit.1 ലെ Low level Revision ന്റെ ലിങ്ക് അയക്കുന്നു. ഈ യൂണിറ്റിലെ high level & higher level revision വീഡിയോ ഉടൻ പ്രതീക്ഷിക്കാം. ഇത് നിങ്ങളോരോരുത്തരും നോക്കിയിട്ട് കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുമെന്ന് തോന്നുന്നുവെങ്കിൽ ഈ ലിങ്ക് അവർക്ക് അയച്ചു കൊടുക്കുക. സ്നേഹപൂർവ്വം, ഇബ്രാഹിം വാത്തിമറ്റം.
Unit 1