November 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന Quiz മത്സരങ്ങളിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി 100 ക്വിസ് ചോദ്യോത്തരങ്ങള്‍
- കേരള സംസ്ഥാനത്തിന്റെ വിസ്തീര്‍ണ്ണം എത്ര ? -38863 ച.കി.മി.
- ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം -1.18%
- വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം -21
- കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ? - 35 മുതല്‍ 120 കിലോമീറ്റര്‍ വരെ
- കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ? - പോണ്ടിച്ചേരി
- കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം. - മലനാട് 48%
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി (2695മീറ്റര്‍)
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാര്‍ (244 കി.മീ.)
- കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?- തണ്ണീര്‍മുക്കം ബണ്ട്
- കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം - തോട്ടപ്പള്ളി സ്പില്‍ വേ
- ആലപ്പുഴകൂടാതെ കുട്ടനാട് പ്രദേശം വ്യാപിച്ചു കിടക്കുന്ന ജില്ലകള്‍ - കോട്ടയം, പത്തനംതിട്ട
- ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി -ആനമല
- പാലക്കാടന്‍ ചുരം സമുദ്ര നിരപ്പില്‍ നിന്നും എത്ര ഉയരത്തിലാണ്?- 300മീറ്റര്‍
- ഇടവപ്പാതിയുടെ മറ്റൊരു പേര് - കാലവര്‍ഷം-തെക്കുപടിഞ്ഞാറന്‍
- വടക്കു കിഴക്ക് മണ്‍സൂണിനെ കേരളത്തില്‍ എന്ത് വിളിക്കുന്നു ? -തുലാവര്‍ഷം
- തിരുവാതിര ഞാറ്റുവേലയുടെ കാല ദൈര്‍ഘ്യം എത്ര ? -15 ദിവസം
- കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ? - 300 സെ.മീ
- എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ? - 15 കി.മീ
- കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ? - 4
- കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? -41
- പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ? - ശിവഗിരിമല
- കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം? - ലാറ്ററേറ്റ്
- പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ? -പമ്പ
- അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ? - ചാലക്കുടിപ്പുഴ
- കടലുമായി ബന്ധപ്പെടാത്ത കായലുകളെ വിളിക്കുന്ന പേര് ? - ഉള്‍നാടന്‍ കായല്‍
- ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ? - ചേര്‍ത്തല
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ? - മുഴുപ്പിലങ്ങാട്
- കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ? - 29.1%
- ഏറ്റവും കുറവ് വനമുള്ള ജില്ല ? - ആലപ്പുഴ (35 ച.കി.മി.)
- കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ? - 5
- കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ? - 17
- കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ? - 4
- പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ? - നെല്ലിക്കാംപെട്ടി
- ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ?- കടലുണ്ടി- വള്ളികുന്ന്
- കേരളം ഏതൊക്കെ ബയോസ്ഫിയര്‍ റിസര്‍വ്വുകളുടെ പരിധിയില്‍ വരും ?- നീലഗിരി, അഗസ്ത്യമല
- വരയാടിന്റെ ശാസ്ത്രീയനാമം എന്ത് ? -നീല്‍ഗിരി ട്രാഗസ്
- സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി? - കുന്തിപ്പുഴ
- കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം. - ഇരവികുളം
- ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ? -ഇടുക്കി
- വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ? -പക്ഷിപാതാളം
- തെങ്ങിന്റെ ശാസ്ത്രീയനാമം എന്ത് ? -കോക്കസ് ന്യൂസിഫെറ
- ബ്യൂസെറസ് ബൈകോര്‍ണിസ് എന്തിന്റെ ശാസ്തീയനാമമാണ്? - മലമുഴക്കി വേഴാമ്പല്‍
- ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണികൊന്ന ? - തായ് ലന്റ്
- കണികൊന്നയ്ക്കക്ക് ഇംഗ്ലീഷില്‍ പറയുന്നപേര് ? - ഗോള്‍ഡന്‍ ഷവര്‍ ട്രീ
- ആനകളുടെ പരിപാലനം സംബന്ധിച്ച പ്രാചീന ഗ്രന്ഥങ്ങള്‍- മാതംഗലീല, ഹസ്ത്യായുര്‍വേദം
- കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത് - ബാലരാമപുരം
- ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണ്ണമി എന്തിന്റെ സങ്കര ഇനങ്ങളാണ് ?- കുരുമുളക്
- കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ? ഇടുക്കി
- അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല - കാസര്‍കോഡ്
- തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല - മലപ്പുറം
- ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല - കണ്ണൂര്‍
- ജീരകത്തിന് ഇംഗ്ലീഷിലുള്ള പേര് ? - ക്യൂമിന്‍
- ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ ജില്ല ?പാലക്കാട്
- കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം- 2007
- ഉള്‍നാടന്‍ മത്സ്യ ബന്ധനം മെച്ചപ്പെടുത്താനായി ആരംഭിച്ച പദ്ധതി ?മത്സ്യകേരളം
- ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം
- കശുവണ്ടി ഉത്പാദനത്തില്‍ കേരളത്തിന് എത്രാം സ്ഥാനമാണ്- നാലാം സ്ഥാനം
- കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം KFC
- കരകൗശലഗ്രാമമായി സര്‍ക്കാര്‍ 2007 ല്‍ ഏറ്റെടുത്ത ഗ്രാമം - ഇരിങ്ങല്‍
- കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ്ണ ഡേറ്റാ ബേസ് ഏത് - സ്പാര്‍ക്ക്
- സെക്രട്ടറിയയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്കിന്റെ പേര് - സ്പര്‍ശ്
- കേരളത്തില്‍ കാറ്റില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത് - 30 മെഗാ വാട്ട്
- മുല്ലപ്പരിയാര്‍ ഡാം നിര്‍മ്മിക്കപ്പെട്ട വര്‍ഷം - 1895
- മുല്ലപെരിയാര്‍ പ്രശ്നം പഠിക്കാനായി നിയമിച്ച അഞ്ചംഗ കമ്മീഷന്റെ ചെയര്‍മാന്‍ - എ.എസ്.ആനന്ദ്
- കോഴിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയുടെ പുതിയ പേര് - NH 966
- മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി
- ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ? - എറണാകുളം (172.76 കി.മീ)
- കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം - 1938 (ശ്രീ.ചിത്തിര തിരുനാള്‍)
- കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം - 1148 കി.മീ.
- തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉത്ഘാടനം ചെയ്യപ്പെട്ട വര്‍ഷം - 1931 നവംബര്‍ 4
- തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ? - 1991 ജനുവരി 1
- കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ? - തൃശ്ശൂര്‍
- കുടുംബശ്രീയുടെ സംസ്ഥാന ചെയര്‍പേഴ്സണ്‍ ആരാണ് - തദ്ദേശസ്വയംഭരണ മന്ത്രി
- കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ ആയിരുന്നത് ? - സുഗതകുമാരി
- കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ? - 978
- കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ? - 152
- കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ? - 5
- കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ? - 60
- ഒമ്പതാംപദ്ധതി കാലത്ത് കേരളത്തില്‍ നടത്തിയ ആസൂത്രമ നിര്‍വ്വഹണ പ്രക്രിയ - ജനകീയാസൂത്രണം
- മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം - സ്വരാജ് ട്രോഫി
- ജനപഥം കേരളകാളിങ് എന്നീ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആര് ? - പി.ആര്‍.ഡി. കേരള
- കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ? - 1991 ഏപ്രില്‍ 18
- കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ? - നുവാല്‍സ്
- കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം - 1957
- കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ - ജോസഫ് മുണ്ടശ്ശേരി
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് - സര്‍ദാര്‍. കെ.എം.പണിക്കര്‍
- കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - നളന്ദ- തിരുവനന്തപുരം
- വൈലോപ്പള്ളി സംസ്കൃതിഭവന്‍ സംഘടിപ്പിക്കുന്ന വര്‍ഷിക സാംസ്കാരിക പരിപാടി - മുദ്ര ഫെസ്റ്റ്
- സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത് ആര് - ഫ്രന്‍സിസ്കോ ഡി അല്‍മേഡ
- കനകകുന്ന് കൊട്ടാരം പണികഴിപ്പിച്ചത് ആര് ? - ശ്രീമൂലം തിരുനാള്‍
- കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ? - ഹില്‍പാലസ്(തൃപ്പൂണിത്തുറ)
- മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം - 1847
- വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ പത്രാധിപത്യത്തില്‍ 1886 ല്‍ ആരംഭിച്ച പത്രം - കേരള സഞ്ചാരി
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന് - 1910 സെപ്റ്റംബര്‍ 26
- മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ള മലയാളി - അടൂര്‍ ഗോപാലകൃഷ്ണന്‍
- ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള സിനിമ - പിറവി
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ? - കെ.കെ.ഉഷ
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ? നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം
- കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ? - തൃശ്ശൂര്‍
- കേരള സംസ്ഥനത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും ഏത് നികുതിയില്‍ നിന്നുമാണ് ? വില്പന നികുതി.