Scholarship Information to Institutions
Scholarship : - Prematric, Post Matric, Begum Hazrat Mahal, NMMS, etc.
Institution Login Link : Click Here
ഈ വർഷത്തെ വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പായി Head of Institutions,
Nodal Officers എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
കഴിഞ്ഞ വർഷത്തെ Head of Institution അല്ല ഈ വർഷം എങ്കില്‍ ആദ്യം
മുകളിലുള്ള ലിങ്കിൽ കയറി Institute Head, ACADEMIC YEAR 2022-23 എന്നിവ സെലക്ട്
ചെയ്ത് User ID, Password ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് കയറുക. കഴിഞ്ഞ വർഷത്തെ
പാസ്‌വേഡ് തന്നെ മതി. (Institute Head ന്റെ പാസ്‌വേഡ് ആണ് നൽകേണ്ടത്. Nodal
Officer-ടേത് അല്ല.)
ലോഗിൻ ചെയ്ത് കയറിയ ശേഷം അതില്‍ Administration മെനുവില്‍ Update
Profile ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന Head of
Institution-ന്റെ മൊബൈൽ ഫോണിലേക്ക് ഒരു OTP വരും. അത് ടൈപ്പ് ചെയ്ത്
കൊടുക്കണം. ശേഷം വരുന്ന വിൻഡോയിൽ പുതിയ Head of Institution-ന്റെ Aadhaar Number,
ആധാർ കാർഡിൽ ഉള്ള പേര്, ജനന തിയ്യതി, മൊബൈൽ നമ്പർ എന്നിവ നൽകി അപ്‌ഡേറ്റ്
ചെയ്യുക. അതോടെ പുതിയ Head of Institution-ന്റെ മൊബൈൽ ഫോണിലേക്ക് ഒരു OTP വരും.
അത് ടൈപ്പ് ചെയ്തു കൊടുത്ത് സബ്മിറ്റ് ചെയ്യുന്നതോടെ Profile അപ്ഡേറ്റ്
ആകുന്നതാണ്.
(NB: കഴിഞ്ഞ വർഷത്തെ Head of Institution തന്നെയാണ് ഈ വർഷവും ഉള്ളതെങ്കിൽ
മുകളിൽ കൊടുത്ത കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.)
Nodal Officer ലോഗിനില്‍ ചെയ്യേണ്ട കാര്യങ്ങൾ :
ഈ വർഷത്തെ വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പായി എല്ലാവരും
നിർബന്ധമായി നോഡല്‍ ഓഫീസറുടെ Profile update ചെയ്യണം. മുകളിലുള്ള
Institution Login Link ല്‍ ലിങ്കിൽ
കയറി Institute Nodal Officer, ACADEMIC YEAR 2022-23 എന്നിവ സെലക്ട് ചെയ്ത് User
ID, Password ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് കയറുക. (കഴിഞ്ഞ വർഷത്തെ പാസ്‌വേഡ്
തന്നെ മതി.)
ലോഗിൻ ചെയ്ത് കയറിയ ശേഷം അതില്‍ Administration മെനുവില്‍ Update
Profile ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന Nodal Officer-ടെ
മൊബൈൽ ഫോണിലേക്ക് ഒരു OTP വരും. അത് ടൈപ്പ് ചെയ്ത് കൊടുക്കണം. ശേഷം വരുന്ന
വിൻഡോയിൽ Institute-ന്റെ വിവരങ്ങൾ കാണാം. തൊട്ടുതാഴെ പുതിയ വർഷത്തെ കുട്ടികളുടെ
എണ്ണം (Total student strength in the Institute) കൊടുക്കണം. ശേഷം Head of
Institution ഒപ്പും സീലും വെച്ച Registered Certificate അപ്ലാഡ് ചെയ്യണം.
Download Registered Certificate
തൊട്ടുതാഴെ Contact Person Details എന്ന തലക്കെട്ടില്‍ കഴിഞ്ഞ വർഷം
ഉണ്ടായിരുന്ന Nodal Officer-ടെ വിവരങ്ങൾ കാണാം.
(പുതിയ വർഷം Nodal Officer മാറിയിട്ടുണ്ടെങ്കില്‍ പുതിയ Nodal Officer-ടെ Aadhaar
Number, ആധാർ കാർഡിൽ ഉള്ള പേര്, ജനന തിയ്യതി, മൊബൈൽ നമ്പർ, Email ID എന്നിവ
നൽകുക.)
താഴെ Head of Institution Details എന്ന തലക്കെട്ടില്‍ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന
Institute Head-ന്റെ വിവരങ്ങൾ കാണാം.
(Head of Institution മാറ്റം ഉണ്ടെങ്കില്‍ അത് മാറ്റം വരുത്തുക. ഈ പേജില്‍
തന്നെ ഏറ്റവും മുകളില്‍ അതിന്റെ വിവരങ്ങൾ ഉണ്ട്.)
അവിടെ കാണിക്കുന്നതില്‍ മാറ്റങ്ങൾ ഒന്നും ഇല്ല എങ്കില്‍ ഏറ്റവും താഴെയുള്ള Final
Submit എന്നതില്‍ ക്ലിക്ക് ചെയ്യുക.
അതോടെ Profile അപ്ഡേറ്റ് ആകുന്നതാണ്. ഇനി ഈ വർഷം ഇതുവരെ അപേക്ഷിച്ച എല്ലാ
സ്കോളർഷിപ്പ് അപേക്ഷകളും Verification ആരംഭിക്കാം.
Minority Scholarship Details: