- എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു.
- രണ്ടാഴ്ചയാണ് ദിനാചരണ പരിപാടികൾ നടത്തുന്നത്.
- ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി 1949 സെപ്റ്റംബർ 14 ഹിന്ദി ഭാഷയെ ഭാരതത്തിന്റെ ഭരണഭാഷയായി സ്വീകരിക്കുവാൻ തീരുമാനിച്ചു.
- ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സ്വീകരിക്കുകയും ചെയ്തു.
- ഭരണഘടനാ സമിതി ഹിന്ദി ഭരണ ഭാഷ യാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കുവാൻ തെരഞ്ഞെടുക്കുകയായിരുന്നു.
- ഹിന്ദ് എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം സിന്ധുനദിയുടെ നാട് എന്നാണ്. സിന്ധുനദിയുടെ നാട്ടിലെ ഭാഷയെ അങ്ങനെ ഹിന്ദി എന്ന് വിളിക്കാൻ തുടങ്ങി.
- ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്.
- ചൈനീസ് ഭാഷയായ മാൻഡരിൻ, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി.
- ഇന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിലും ഭരണഭാഷയായി സ്വീകരിച്ചിട്ടുള്ളത് ഹിന്ദിയാണ്.
- ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ഭരണ ഭാഷ ഹിന്ദിയാണ്. ലോകജനതയെ ഹിന്ദിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി 10 വിശ്വഹിന്ദിദിനമായി ആചരിക്കുന്നു.
- ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കുവാനും, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും, ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയ പൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്.
ഹിന്ദി ദിന ക്വിസ് | National Hindi Day Quiz in Malayalam
ഇന്ത്യയുടെ ദേശീയ ഭാഷ?
- ഹിന്ദി
ഹിന്ദി ഇന്ത്യയുടെ ഭരണഭാഷയായി അംഗീകരിച്ചത് എന്നാണ്?
- 1949 സപ്തംബർ 14
ദേശീയ ഹിന്ദി ദിനം എന്നാണ്?
- സെപ്റ്റംബർ 14
ഇന്ത്യയുടെ ഔദ്യോഗിക ലിപി?
- ദേവനാഗിരി
ദേവനാഗിരി ഇന്ത്യയുടെ ഔദ്യോഗിക ലിപിയായി അംഗീകരിച്ചത് എന്നാണ്?
- 1949 സപ്തംബർ 14
ഹിന്ദി ഭാഷ എഴുതുന്നത് ഏതു ലിപിയിലാണ്?
- ദേവനാഗരി ലിപി
ഹിന്ദി എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ്?
- പേർഷ്യൻ
ഹിന്ദി എന്ന പദത്തിന്റെ അർത്ഥം എന്താണ്?
- സിന്ധു നദിയുടെ പ്രദേശം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?
- ഹിന്ദി
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഇന്ത്യൻ ഭാഷ ഏതാണ്?
- ഹിന്ദി
ഇന്ത്യയിലെ ഏതു പ്രാചീനലിപിയിൽ നിന്നാണ് ദേവനാഗിരിലിപി രൂപം കൊണ്ടത്?
- ബ്രാഹ്മി ലിപി
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷ ഏത്?
- ഹിന്ദി
ലോക ഹിന്ദി സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
- മൗറീഷ്യസ്
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കാൻ വേണ്ടി പ്രവർത്തിച്ചവർ ആരൊക്കെ?
- ബയോഹർ രാജേന്ദ്ര സിൻഹ,
- ഹസാരി പ്രസാദ് ദ്വിവേദി,
- കാ കാ കലേൽക്കർ,
- മൈഥിലി ശരൺ ഗുപ്ത,
- സേത് ഗോവിന്ദ് ദാസ് എന്നിവർ
സപ്തംബർ 14 ജന്മദിനമായ ഹിന്ദി ഭാഷാ വിദഗ്ധൻ ആര്?
- ബയോഹർ രാജേന്ദ്ര സിൻഹ
ആദ്യമായി ജ്ഞാനപീഠം ലഭിച്ച ഹിന്ദി സാഹിത്യകാരൻ?
- സുമിത്രാനന്ദൻ പന്ത് (ചിദംബര എന്ന കവിതാസമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്)
ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം നടന്നത് എന്ന്?
- 1975 ജനുവരി 10
ആദ്യത്തെ വിശ്വ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തതാര്?
- ഇന്ദിരാഗാന്ധി
ലോക ഹിന്ദിദിനം (വിശ്വഹിന്ദി ദിനം) ആചരിക്കുന്നത് എന്നാണ്?
- ജനുവരി 10
ഗാന്ധിജി സ്ഥാപിച്ച ദക്ഷിൺ ഭാരത് ഹിന്ദിപ്രചാരസഭയുടെ അധ്യക്ഷനായ ആദ്യ മലയാളി?
- വി മുരളീധരൻ
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ഹിന്ദി ഔദ്യോഗിക ഭാഷ ആയത്?
- ആർട്ടിക്കിൾ 343
ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്?
- 22 ഭാഷകൾ
“ഹിന്ദി ഭാരതത്തിന്റെ ഹൃദയ ഭാഷയാണ്” എന്ന് പറഞ്ഞത് ആരാണ്?
- രാംധാരി സിംഗ് ദിൻകർ
ഹിന്ദിയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്?
- സർഹപ
ഹിന്ദിയിലെ ആദ്യ കവയത്രി എന്നറിയപ്പെടുന്നത്?
- മീരാഭായി
ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
- ഭാരതേന്ദു ഹരിചന്ദ്ര്
‘ഹിന്ദി സാഹിത്യത്തിലെ സൂര്യൻ’ എന്നറിയപ്പെടുന്ന കവി?
- സൂർദാസ്
‘ഹിന്ദി സാഹിത്യത്തിലെ ചന്ദ്രൻ’ എന്നറിയപ്പെടുന്ന കവി?
- തുളസീദാസ്
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യുടെ ആസ്ഥാനം?
- ചെന്നൈ
ഹിന്ദി സാഹിത്യത്തിൽ കഹാനി സമ്രാട്ട്, ഉപന്യാസ സമ്രാട്ട്, എന്നീ പേരുകളിൽ
അറിയപ്പെടുന്ന പ്രസിദ്ധ സാഹിത്യകാരൻ?
- പ്രേംചന്ദ്
പ്രേംചന്ദ് എന്നറിയപ്പെട്ട ഹിന്ദി സാഹിത്യകാരന്റെ യഥാർത്ഥ പേര് എന്താണ്?
- ധൻപത് റായി
ധൻപത് റായിയുടെ പ്രേംചന്ദിനു മുൻപുള്ള തൂലിക നാമം എന്തായിരുന്നു?
- നവാബ് റായി
കലം കാ സിപാനി എന്ന ജീവചരിത്രം ആരുടേതാണ്?
- പ്രേംചന്ദ്
ആധുനിക ഹിന്ദി സാഹിത്യത്തിലെ ഗദ്യ ത്തിന്റെ ആദ്യത്തെ ആധികാരിക കൃതിയായി
കണക്കാക്കപ്പെടുന്ന കൃതി ഏത്?
- ചന്ദ്രകാന്ത (ദേവകിനന്ദൻ ഖത്രി, 1888)
ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗോദാൻ എന്ന പ്രശസ്ത ഹിന്ദി
നോവലിന്റെ രചയിതാവ്?
- പ്രേംചന്ദ്
ഹിന്ദിഭാഷയിലെ ആദ്യ ചലച്ചിത്രം ഏതാണ്?
- രാജാ ഹരിശ്ചന്ദ്ര
സിക്കുമതം സ്ഥാപിച്ച ഹിന്ദി കവി?
- ഗുരു നാനാക്ക്
കേന്ദ്രത്തിന്റെയും പത്തു സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ എന്ന പദവി ഏതു
ഭാഷക്കാണ് ഉള്ളത്?
- ഹിന്ദി
ആധുനിക ഹിന്ദി സാഹിത്യത്തിലെ പിതാമഹനായി കരുതപ്പെടുന്ന വ്യക്തി?
- ഭാരതേന്ദു ഹരിശ്ചന്ദ്ര
ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത ഭക്ത കവികൾ ആരൊക്കെയാണ്?
- കബീർദാസ്, തുളസീദാസ്, സൂർദാസ്, മീരാഭായി
രാമചരിതമാനസം എന്ന കൃതിയുടെ രചയിതാവ്?
- തുളസീദാസ്
ഭാഷയെ കുറിച്ചുള്ള പഠനം ?
- ഫിലോളജി
നോവൽ സാമ്രാട്ട് എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ?
- മുൻഷി പ്രേംചന്ദ്
“രാജ്യത്തിന്റെ ഏകതയ്ക്ക് ഹിന്ദി അനിവാര്യമാണ്” ആരുടെ വാക്കുകൾ?
- രാജാറാം മോഹൻ റായ്
“ഭാരതത്തിലെ എല്ലാ സ്കൂളുകളിലും ഹിന്ദിപഠനം അനിവാര്യമാണ്” ആരുടെ വാക്കുകൾ?
- ആനി ബസെന്റ്
ഗാന്ധിജി സ്ഥാപിച്ച ഹിന്ദി പ്രചാരസഭ?
- ദക്ഷിൺഭാരത് ഹിന്ദിപ്രചാരസഭ
ഗാന്ധിജി ‘രാഷ്ട്രകവി’ എന്ന പദവി നൽകി ആദരിച്ച ഹിന്ദി കവി ആര്?
- മൈഥിലി ശരൺ ഗുപ്ത
‘ഹിന്ദി കവിതയുടെ നൈറ്റിംഗേൽ’ എന്നറിയപ്പെടുന്നത്?
- മീരാഭായി
ഹിന്ദിയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം എഴുതിയത്?
- നവീൻ ചന്ദ്ര റായ്
‘ഒരു ഭാരതീയ ആത്മാവ്’ എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ?
- മാഖൻലാൽ ചതുർവേദി
‘കലികാലത്തിലെ വാത്മീകി’ എന്നറിയപ്പെടുന്ന കവി?
- തുളസിദാസ്
ഹിന്ദി സാഹിത്യത്തിലെ അന്ധനായ കവി?
- സൂർദാസ്
ഇന്ത്യൻ ഭരണഘടന എത്ര ഭാഷകളെയാണ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്?
- 22 ഭാഷകൾ
“ബുദ്ധദേവന് ശേഷം ഏറ്റവും വലിയ ലോകനായകൻ”എന്ന് ഗ്രിയർ സെൻ വിശേഷിപ്പിച്ചത്
ആരെയാണ്?
- തുളസീദാസ്
“നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യൂ, ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ തന്നെ ചെയ്യൂ” ഇത്
ആരുടെ വാക്കുകൾ?
- കബീർ
ഹിന്ദി ഭാഷയിൽ ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ച വ്യക്തി ആരാണ്?
- അടൽ ബിഹാരി വാജ്പേയ്
ഇന്ത്യയിൽ ഹിന്ദിഭാഷയിൽ ഇറങ്ങിയ ആദ്യത്തെ പത്രം?
- ഉദ്ധണ്ഡ് മാർത്താണ്ഡ് (1826, കൊൽക്കത്ത)
ഹിന്ദിഭാഷയിലെ ആദ്യനോവൽ?
- പരീക്ഷ ഗുരു
ഹിന്ദി സാഹിത്യത്തിലെ ആദ്യ കവിത
- സിഡ് സർഫാ
കാമായനി എന്ന പ്രസിദ്ധ ഹിന്ദി കൃതിയുടെ രചയിതാവ്?
- ജയ്ശങ്കർ പ്രസാദ്
ഗൂഗിളിൽ ഹിന്ദിയിൽ സെർച്ച് ചെയ്യാൻ തുടങ്ങിയവർഷം?
- 2009
ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ കവി എന്നറിയപ്പെടുന്നത്?
- രാഹുൽ സാംകൃത്യായൻ
ഹിന്ദി സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത്?
- ചന്ദ്രബർ ദായി
ബീജക്,സഖി ഗ്രന്ഥ്, അനുരാഗ് സാഗർ എന്നീ പ്രശസ്ത ഹിന്ദി കൃതികളുടെ രചയിതാവ്?
- കബീർദാസ്
‘ആധുനിക മീര’ എന്ന് വിളിക്കപ്പെടുന്ന ഹിന്ദി കവയത്രി?
- മഹാദേവി വർമ്മ
ഹിന്ദി സാഹിത്യത്തിലെയിലെ ആദ്യ പ്രചാരകൻ ആരാണ്?
- ഗൗരി ദത്ത്
ഹിന്ദി ഭാഷയിലെ ആദ്യത്തെ മഹാകാവ്യം?
- പൃഥ്വിരാജ് റാസോ
ഹിന്ദി ഭാഷയിലെ ആദ്യ ഗാനരചയിതാവ്?
- വിദ്യാപതി
ഹിന്ദി സാഹിത്യത്തിലെ ഗദ്യകൃതിയുടെ സ്ഥാപകൻ ആരാണ്?
- ആചാര്യ മഹാവീർ പ്രസാദ് ദ്വവേദി
ഹിന്ദി ഭാഷയിലെ ആദ്യത്തെ മാസിക ഏതാണ്?
- സംവാദ് കൗമുദി
ഹിന്ദി ഭാഷയിലെ ആദ്യകഥ ഏതാണ്?
- ഇന്ദുമതി
ഹിന്ദി ഭാഷയിലെ ആദ്യ നാടകം ഏതാണ്?
- നഹുഷ്
ഹിന്ദി ഭാഷയിലെ ആദ്യത്തെ ആധുനിക കവിത?
- സ്വപ്ന്
ഹിന്ദി സാഹിത്യത്തിലെ ആദ്യ ബാലസാഹിത്യകാരൻ?
- ശ്രീധർ പാഠക്
ഹിന്ദി ഭാഷയിലെ ആദ്യ ഗ്രന്ഥാവലി?
- ഭാരതേന്ദു ഗ്രന്ഥാവലി