ലോക യോഗാദിനം എന്നാണ്?
ജൂൺ 21
യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
പതഞ്ജലി മഹർഷി
ഇന്ത്യയിൽ ആരാണ് യോഗ ആരംഭിച്ചത്?
സ്വാമി വിവേകാനന്ദൻ
ആധുനിക യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
തിരുമലൈ കൃഷ്ണമാചാര്യ
2023 -ലെ യോഗാ ദിനത്തിന്റെ പ്രമേയം?
“വസുധൈവ കുടുംബത്തിന് യോഗ: ഒരു ലോകം, ഒരു കുടുംബം എല്ലാവരുടെയും ക്ഷേമത്തിനായി യോഗ “
2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
യോഗ മാനവികതയ്ക്ക് (Yoga for Humanity)
2021- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
ക്ഷേമത്തിനായുള്ള യോഗ
ഇന്ത്യയിൽ എന്നാണ് ആദ്യമായി യോഗ ദിനം ആചരിച്ചത്?
2015 ജൂൺ 21
ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ യോഗ നടന്ന വർഷം?
2015 ജൂൺ 21
2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്?
പത്തുരൂപ
യോഗയിലെ പഞ്ചഭൂതങ്ങൾ ഏതെല്ലാം?
മണ്ണ്, ജലം, അഗ്നി, വായു, ആകാശം
യോഗ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?
സംസ്കൃതം
‘യോഗസൂത്ര’ എന്ന പുസ്തകം രചിച്ചതാര്?
പതജ്ഞലി മഹർഷി
അന്താരാഷ്ട്ര യോഗ ദിനം ആരംഭിച്ചത് ഏതു വർഷം?
2015 ജൂൺ 21
‘യോഗ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം എന്താണ്?
സംയോജിപ്പിക്കുന്നത് (ജീവാത്മാവിനെയും പരമാത്മാവിനെയും സംയോജിപ്പിക്കുന്നതാണ് യോഗ)
യോഗ ഉത്ഭവിച്ചത് ഏത് രാജ്യത്താണ്?
ഇന്ത്യ
2014- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ യോഗദിനം ആചരിക്കാനുള്ള ആശയം മുന്നോട്ടുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്രമോദി
“നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ” ആരുടെ വാക്കുകൾ?
പ്രധാനമന്ത്രി നരേന്ദ്രമോദി
ജൂൺ 21 യോഗാ ദിനമായി തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ഏറ്റവും ദൈർഘ്യമേറിയ ദിവസമാണത്
യോഗാസനങ്ങൾ അടിസ്ഥാനപരമായി എത്രയാണ് ഉള്ളത് ?
84
പതഞ്ജലി മഹർഷി യോഗയെ നിർവചിച്ചിരിക്കുന്നത് എങ്ങനെയാണ്?
ചിത്തവൃത്തികളുടെ നിരോധനമാണ് യോഗ എന്നാണ്
യോഗയുടെ അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് ഗ്രന്ഥമേത്?
പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം
ഇന്ത്യയിൽ യോഗ ദിനം ആചരിക്കുന്നത് ഏത് കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലാണ്?
മിനിസ്ട്രി ഓഫ് ആയുഷ്
യോഗയുടെ രാജാവ് എന്നറിയപ്പെടുന്ന യോഗ ഏത്?
സലമ്പ ശീർഷാസന
ഇന്ത്യയിൽ യോഗ ആരംഭിച്ചത് എവിടെയാണ് ?
ഉത്തരേന്ത്യ
യോഗയുടെ ഹിന്ദു ദൈവം ആരാണ്?
അദിയോഗി ശിവൻ
യോഗയുടെ ഏറ്റവും പഴയ രൂപം ഏതാണ്?
വേദയോഗ
ലോക യോഗദിനം ആരംഭിച്ചത് ആരാണ്?
പ്രധാനമന്ത്രി നരേന്ദ്രമോദി
യോഗതത്വചിന്തയുടെ അടിസ്ഥാന പാഠം ഏതാണ്?
യോഗ- സൂത്രങ്ങൾ
ആദ്യത്തെ നാലു യോഗ സൂത്രങ്ങൾ ഏതൊക്കെയാണ്?
സമാധി, സാധന, വിഭൂതി, കൈവല്യ
ഹത യോഗയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
ഗോരഖ് നാഥ്
യോഗയുടെ ഏറ്റവും ജനപ്രിയമായ തരം ഏതാണ്?
ഹതയോഗ
യോഗയ്ക്ക്ള്ള എട്ടു ഘടകങ്ങൾ (അഷ്ടാംഗങ്ങൾ) എന്തൊക്കെയാണ്?
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി
യോഗ പ്രധാനമായും നാലു തരത്തിലാണ് പ്രയോഗത്തിലുള്ളത് അവ ഏതൊക്കെയാണ്?
രാജയോഗം, ഹഠയോഗം, കർമയോഗം, ഭക്തിയോഗം എന്നിവയാണവ
എത്ര യുഎൻ അംഗരാജ്യങ്ങൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു?
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 177 രാജ്യങ്ങൾ
യോഗയിൽ നമസ്തേ എന്താണ് അർത്ഥമാക്കുന്നത്?
ഞാൻ നിന്നെ വണങ്ങുന്നു
അദ്ധ്യാത്മികാചാര്യനും ജീവനകല(Art of Living ) എന്ന യോഗഭ്യാസ രീതിയുടെ ആചാര്യനുമായ ഭാരതീയൻ ആരാണ്?
ശ്രീ ശ്രീ രവിശങ്കർ
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഋഷികേശ്
പർവ്വത ആസനം എന്നും അറിയപ്പെടുന്ന യോഗാസനം ഏതാണ്?
തദാസന
യോഗയുടെ ഘടകങ്ങളെക്കുറിച്ച് ഏതു വേദത്തിലാണ് പരാമർശിക്കുന്നത്?
ഋഗ്വേദം
കർമയോഗ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭഗവത്ഗീത
‘ഹത’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
സൂര്യനും ചന്ദ്രനും
യോഗ സമ്പ്രദായമനുസരിച്ച് മനുഷ്യർക്ക് എത്ര കോശങ്ങളുണ്ട്?
5
Read also
- International Day against Drug Abuse - Quiz PDF Question and Answer | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം - ക്വിസ്
- International Yoga Day - Quiz Question Answers| അന്താരാഷ്ട്ര യോഗ ദിനം ക്വിസ്
- Vayana Dinam Quiz (MM) 500 Question, Songs, Reading Cards
- Olympic Special Sports Quiz By Satheesan Kallingal
- Basheer Dinam Quiz Question & Answer in Malayalam (ബഷീർ ദിന ക്വിസ്)