നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയുടെയും (എൻ.ടി.എസ്.ഇ) നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന്റെയും (എൻ.എം.എം.എസ്.ഇ) നവംബർ മാസം നടക്കുന്ന സംസ്ഥാനതല പരീക്ഷയുടെ അപേക്ഷകൾ ആഗസ്റ്റ് നാലാം വാരം മുതൽ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈനായി (www.scert.kerala.gov.in) സമർപ്പിക്കാം.
എൻ.ടി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, അംഗപരിമിതിയുള്ളവർ അത്
തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒ.ബി.സി വിഭാഗത്തിൽ സംവരണ അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ചുള്ള നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ്, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭിക്കുന്നതിന് ആസ്തി-വരുമാന സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട റവന്യൂ അധികാരികൾ നൽകുന്നത്) അപ്‌ലോഡ് ചെയ്യണം.
എൻ.എം.എം.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, അംഗപരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി) എന്നിവയും അപ്‌ലോഡ് ചെയ്യണം.
ഓണം പ്രമാണിച്ച് സെപ്റ്റംബർ രണ്ടാംവാരം സർക്കാർ ഓഫീസുകൾ അവധിയായതിനാൽ സർട്ടിഫിക്കറ്റുകൾ കാലേക്കൂട്ടി കരുതി വയ്ക്കണം.