1 സേർച്ച്
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ, നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.
2. പ്ലാനിൽ റിസോഴ്സ് ലിസ്റ്റ്.
ഒരു ലെസൻ പ്ലാൻ ഓൺ ലൈനായി ക്ലാസിൽ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ക്രമപ്പെടുത്തിയ റിസോഴ്സുകളുടെ ലിസ്റ്റ് പ്രത്യേകം (RL) ഇല്ലായിരുന്നല്ലോ. അതുകൊണ്ട് പ്ലാൻ ക്ലാസിൽ കാണിക്കേണ്ടി വരുമായിരുന്നു. നിലവിൽ create RL എന്ന ഫീച്ചർ മൈക്രോ പ്ലാനിൽ വന്നു. ഇത് ഉപയോഗിച്ചാൽ പ്ലാനിന്റെ അതേ പേരിൽ, പ്ലാനിൽ ചേർത്തിരിക്കുന്ന റിസോഴ്സുകളുടെ ക്ലാസ് ആവതരണ ലിസ്റ്റ് [ പ്രസന്റേഷൻ വിൻഡോയിൽ RL ] ലഭിക്കും.