Join our Whatsapp channel for Updates Click to Follow

Basheer Dinam Quiz Question & Answer in Malayalam (ബഷീർ ദിന ക്വിസ്)

Anas Nadubail
0




വൈക്കം മുഹമ്മദ് ബഷീറിനെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണ ദിനമായി സ്കൂളുകളിൽ ആചരിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും ഉണ്ടാകാറുണ്ട്. അതിന് ആവശ്യമായ ചോദ്യങ്ങളുടെ ഒരു ശേഖരമാണ് നൽകിയിരിക്കുന്നത്. ഓരോ ക്ലാസിനും ഉതകുന്നതായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് മത്സരം സംഘടിപ്പിക്കുക.

Download Quiz PDF

ചോദ്യങ്ങളും ഉത്തരങ്ങളും

വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം?
1908
വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധനായത് ഏത് പേരിൽ?
ബേപ്പൂർ സുൽത്താൻ
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരനിൽ ഒരാൾ?
ബഷീർ
ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
ബഷീറിന്റെ അച്ഛൻറെ പേര് ?
കായി അബ്ദുറഹ്മാൻ
ബഷീറിന്റെ അമ്മയുടെ പേര്?
കുഞ്ഞാത്തുമ്മ
ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കോട്ടയം
മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ് ബഷീർ
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം?
പത്മശ്രീ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
ബഷീർ
വൈക്കം മുഹമ്മദ് ബഷീറിൻറെ ആദ്യ കൃതി?
പ്രേമലേഖനം
ബഷീറിന്റെ ഭാര്യയുടെ പേര്?
ഫാബി ബഷീർ
ബഷീറിന്റെ ഭാര്യ യുടെ യഥാർത്ഥ പേര്?
ഫാത്തിമ ബീവി
1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
ബാലാമണിയമ്മ
മതിലുകൾ എന്ന സിനിമയിൽ ബഷീറായി ആയി വേഷമിട്ട നടൻ?
മമ്മൂട്ടി
ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം?
ഭാർഗ്ഗവീനിലയം
മതിലുകൾ എന്ന നോവൽ സിനിമയായി ആയി സംവിധാനം ചെയ്തത്?
അടൂർ ഗോപാലകൃഷ്ണൻ
ബാല്യകാല സഖി എന്ന നോവൽ സിനിമ ആക്കിയത് ഏതൊക്കെ സംവിധായകരാണ്?
പി.ഭാസ്കരൻ , പ്രമോദ് പയ്യന്നൂർ
"ബഷീറിൻറെ എടിയേ.... " എന്ന ആത്മകഥ എഴുതിയത്?
ഫാബി ബഷീർ
മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിൻറെ കൃതി?
ബാല്യകാലസഖി
"വെളിച്ചെത്തിനെന്തു വെളിച്ചം" എന്ന വാക്യം ഏത് കൃതിയിൽ നിന്നാണ്?
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ രചിച്ച കൃതി?
പാത്തുമ്മയുടെ ആട്
ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത്?
പാത്തുമ്മയുടെ ആട്
ബഷീർ രചിച്ച ഒരേ ഒരു നാടകം?
കഥാബീജം
ആത്മകഥാപരമായ ബഷീറിൻറെ കൃതി?
ഓർമ്മയുടെ അറകൾ
ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?
നേരും നുണയും
ബഷീർ രചിച്ച ബാലസാഹിത്യ കൃതി?
സർപ്പയജ്ഞം
ബഷീർ രചിച്ച ആദ്യ നോവൽ?
പ്രേമലേഖനം
ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന് എന്ന പ്രയോഗം ഏത് കൃതിയിലാണ് ബഷീർ ഉപയോഗിച്ചിരിക്കുന്നത്?
ബാല്യകാലസഖി
ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത്?
ബാല്യകാല സഖി
ബാല്യകാലസഖി അവതാരിക എഴുതിയത്?
എം.പി.പോൾ
തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതി?
എം.പി.പോൾ
ബഷീർ തിരക്കഥ എഴുതിയ ഭാർഗവീനിലയം എന്ന സിനിമ സംവിധാനം ചെയ്തത്?
എ.വിൻസെന്റ്
മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീറിൻറെ കൃതി?
വിശ്വവിഖ്യാതമായ മൂക്ക്
മണ്ടൻ മുത്തപ്പ ബഷീറിന് ഏത് കൃതിയിലെ കഥാപാത്രമാണ്?
മുച്ചീട്ടുകളിക്കാരന്റെ മകൾ
ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം?
1930 ലെ കോഴിക്കോട് ഉപ്പു സത്യാഗ്രഹം
അഞ്ചാംക്ലാസ് പഠനകാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?
ഗാന്ധിജിയെ
'പ്രഭ' എന്ന തൂലികാനാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?
ഉജ്ജീവനം
ആനവാരി രാമൻനായർ, പൊൻകുരിശുതോമാ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ഉള്ള കഥാപാത്രങ്ങളാണ്?
ആനവാരിയും പൊൻകുരിശും
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
റൊണാൾഡ്.ഇ.ആഷർ
സാഹിത്യ ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ നേരിട്ട ബഷീറിന്റെ കൃതി?
ശബ്ദങ്ങൾ
സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി?
ശബ്ദങ്ങൾ
ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
തങ്കം
ഏതു പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?
ജയ കേസരി
ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല?
കോഴിക്കോട് സർവ്വകലാശാല
വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വർഷം?
1994 ജൂലൈ 4
ബഷീറിൻറെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം?
യാ ഇലാഹി
ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം?
2018
ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത്?
ഏകാന്തവീഥിയിലെ അവധൂതൻ
ബഷീർ ദ മാൻ എന്ന ഡോക്യുമെൻററിയുടെ സംവിധായകൻ?
എം.എ.റഹ്മാൻ
മരിക്കുന്നതിനു മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിക്കറെ കൃതി?
തേൻമാവ് എന്ന കഥ
ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു ഇങ്ങനെ പറഞ്ഞ നിരൂപകൻ?
എം എൻ വിജയൻ
ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയ അപ്പോഴാണ് ബഷീർ കോഴിക്കോട് ജയിലിൽ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്?
ഭഗത് സിംഗ്
ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കൽപ്പിച്ച് ബഷീർ എഴുതിയ കഥ?
ഒഴിഞ്ഞ വീട്
ബഷീർ ആദ്യമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത് ഏത് കുറ്റത്തിന്?
കോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജിയോടൊപ്പം പങ്കെടുത്തതിന്
ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?
ചെവിയോർക്കുക!
ബഷീറിനെ സുൽത്താൻ എന്ന് വിളിച്ചത് ആരായിരുന്നു?
ബഷീർ തന്നെ
ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ?
സർക്കിൾ ബുക്ക് സ്റ്റാൾ
എം.എൻ.കാരശ്ശേരി എഴുതിയ ബഷീറിനെക്കുറിച്ചുള്ള പാട്ടുകാവ്യത്തിന്റെ പേര്?
ബഷീർ മാല
ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി?
ഇമ്മിണി ബല്യ ഒരു ബഷീർ
"ബഷീറിന്റെ ആകാശങ്ങൾ " എന്ന പുസ്തകത്തിന്റെ രചയിതാവ്?
പെരുമ്പടവം ശ്രീധരൻ
"ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ " എന്ന വിജയകൃഷ്ണന്റെ കൃതി ആരെക്കുറിച്ചുള്ള പഠനമാണ്?
ബഷീർ
"കർത്താവിന് എന്തിനാണച്ചോ പൊന്നിൻ കുരിശ്?" ബഷീറിൻറെ ഏത് കൃതിയിലാണ് ഈ വാചകം?
ആനവാരിയും പൊൻകുരിശും
'ബഷീർ മലയാളത്തിലെ സർഗ വിസ്മയം' ഒരു ഇന്ത്യൻ ഭാഷയിൽ ഒരു വിദേശി ഇന്ത്യൻ എഴുത്തുകാരനെകുറിച്ച് രചിച്ച ആദ്യ പുസ്തകം ആരാണ് രചയിതാവ്?
റൊണാൾഡ്.ഇ.ആഷർ
വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യ ഫാബി ബഷീർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവയ്ക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് 'ബഷീറിന്റെ എടിയേ' ആരാണ് ഈ പുസ്തക രചനക്ക് ബഷീറിനെ സഹായിച്ചത്?
താഹ മാടായി
'ഉമ്മ ഞാൻ കാന്തിയെ തൊട്ടു' ബഷീറിന്റെ പ്രശസ്തമായ വാക്യമാണിത് ഗാന്ധിജി ഏത് സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബഷീർ അദ്ദേഹത്തെ തൊട്ടത്?
വൈക്കം സത്യാഗ്രഹം
പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടികൾക്ക് ഇടാൻ വെച്ച് പേരുകളിൽ ചിലതാണ് ഡിങ്ക ഡിങ്കാ ഹോ, ചപ്ലോസ്കി, കുൾട്ടാപ്പൻ അവസാനം അവർ കുഞ്ഞിന് ഇട്ട പേര് എന്താണ്?
ആകാശമിഠായി
ഗ്രാമ ഫോണിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ടുകളും കേട്ട് ഒരു സുലൈമാനിയും കുടിച്ച് ബഷീർ വിശ്രമിച്ചിരുന്നത് തനിക്കിഷ്ടപ്പെട്ട ഒരു മരത്തിനടിയിൽ ആയിരുന്നു, ഏതാണ് ഈ മരം?
മാങ്കോസ്റ്റീൻ
ബഷീറിന്റെ മകളായ ഷാഹിനയുടെ അരുമയായ പൂച്ചയാണ് ഐസു കുട്ടി ഈ പൂച്ചയെ കേന്ദ്രകഥാപാത്രമായി ബഷീർ എഴുതിയ കൃതി?
മാന്ത്രിക പൂച്ച
ബഷീർ: ഛായയും ഓർമ്മയും എന്ന പുസ്തകം രചിച്ച ബഷീറിന്റെ അപൂർവങ്ങളായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോഗ്രാഫർ ആണ് ആരാണിദ്ദേഹം?
പുനലൂർ രാജൻ
കോഴിക്കോട്ടെ നാടകവേദികളിൽ നിന്ന് ബഷീർ കണ്ടെടുത്തതാണ് ഈ നടനെ. അദ്ദേഹത്തിന്റെ ശരിയായ പേര് പദ്മദളാക്ഷൻ എന്നാണ്. എന്നാൽ ബഷീർ തന്നെ ഇട്ട മറ്റൊരു പേരിലാണ് അദ്ദേഹം സിനിമാരംഗത്ത് പ്രശസ്തനായത്, ഏതാണ് ആ പേര്?
കുതിരവട്ടം പപ്പു
ബഷീർ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിൻറെ പേര്?
കടുവാക്കുഴി ഗ്രാമം
കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട് കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി?
ഒരിടത്തൊരു സുൽത്താൻ
മരണശേഷം പ്രസിദ്ധീകരിച്ച ബഷീറിൻറെ നോവൽ?
പ്രേംപാറ്റ

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top