Join our Whatsapp channel for Updates Click to Follow

Hiroshima Nagasaki Quiz in Malayalam ഹിരോഷിമ നാഗസാക്കി ദിന ക്വിസ്

Anas Nadubail
0




ആഗസ്റ്റ് 6 ഹിരോഷിമദിനം ആഗസ്റ്റ് 9 നാഗസാക്കിദിനം മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മദിനം
ഭൂമിയെ പലതവണ നശിപ്പിക്കുവാൻ ശേഷിയുള്ള അണുവായുധങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ലോകത്താണ് ഇന്ന് നമ്മുടെ ജീവിതം

യുദ്ധത്തിന്റെ ദുരിതങ്ങൾ മനസ്സിലാക്കുവാനും യുദ്ധത്തിനെതിരെ പ്രവർത്തിക്കുവാനുള്ള പ്രവണത വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനാണ് ഹിരോഷിമാദിനവും നാഗസാക്കിദിനവും ആചരിക്കുന്നത്.

ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും




1. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?
ജപ്പാൻ
2. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
1945 ആഗസ്റ്റ് 6
3. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?
1945 ആഗസ്റ്റ് -9
4.ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
ലിറ്റിൽ ബോയ്
5.നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?
ഫാറ്റ്മാൻ
6. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?
6.4 കിലോഗ്രാം
7. ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?
മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും
8. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
എനോള ഗെ
9. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
പോൾ ഡബ്ലിയു ടിബറ്റ്
10. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?
ബോസ്കർ
11. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
മേജർ സ്വീനി
12. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?
രാവിലെ 8.15-ന്
13. ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?
അമേരിക്ക
14. അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
പേൾഹാർബർ തുറമുഖം
15. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?
യുറേനിയം 235
16. നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?
പ്ലൂട്ടോണിയം 239
17. രോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?
B-29 (ENOLA GAY)
18. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?
AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)
19. ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?
സഡാക്കോ സസക്കി
20. സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?
645
21. ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?
മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)
22. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?
ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)
23. ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?
1945 ജൂലൈ 16
24. ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?
ഹാരി എസ് ട്രൂമാൻ
25. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
മാൻഹട്ടൻ പ്രോജക്റ്റ്
26. മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?
റോബർട്ട് ഓപ്പൺ ഹൈമർ
27. ‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?
റോബർട്ട് ഓപ്പൺ ഹൈമർ
28. “ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ” ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ?
ഓപ്പൻ ഹൈമർ (Oppen Heimer)
29. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?
ഹിബാക്കുഷ
30. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?
സ്പോടന ബാധിത ജനത










Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top