Join our Whatsapp channel for Updates Click to Follow

Teachers Day Quiz |അധ്യാപക ദിന ക്വിസ് 2023

EduKsd
0






1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപക ദിന ക്വിസ് മത്സരങ്ങൾക്ക് ഉപയോഗപ്രദമാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Question Answers

ദേശീയ അധ്യാപക ദിനം എന്നാണ്?
  • സപ്തംബർ 5
2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം?
  • പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക
ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്?
  • ഡോ. എസ്. രാധാകൃഷ്ണൻ
ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്?
  • സർവേപ്പള്ളി രാധാകൃഷ്ണൻ
ഡോ. എസ്. രാധാകൃഷ്ണന്റെ മാതാപിതാക്കളുടെ പേര്?
  • പിതാവ്- സർവ്വേപ്പള്ളി വീരസ്വാമി
  • മാതാവ്- സീതമ്മ
ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്?
  • മദ്രാസ് പ്രസിഡൻസി കോളേജ് (1909-ൽ )
ദേശീയ അധ്യാപകദിനമായി സപ്തംബർ 5 ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
  • 1962 മുതൽ
ലോക അധ്യാപക ദിനം എന്നാണ്?
  • ഒക്ടോബർ 5-ന്
ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്?
  • യുനെസ്കോ
ലോക അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിച്ചു തുടങ്ങിയത്?
  • 1994 മുതൽ
ലോക അധ്യാപകദിനമായി ഒക്ടോബർ 5 – ആചരിക്കാൻ തീരുമാനിച്ചത് എന്തിന്റെ സ്മരണയ്ക്ക് ആയിട്ടാണ്?
  • 1966 ഒക്ടോബർ 5- ന് യുനെസ്കോയും ഐ. എൽ. ഒ യും ചേർന്ന് അധ്യാപകരുടെ പദ്ധതിയെക്കുറിച്ചുള്ള ശുപാർശകൾ ഒപ്പുവെച്ചതിന്റെ സ്മരണയ്ക്കായിട്ടാണ്
ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ്?
  • ജനവരി 24
ലോക വിദ്യാഭ്യാസ ദിനം UNO ആചരിക്കാൻ തുടങ്ങിയത് എന്നുമുതൽ?
  • 2018 മുതൽ മുതൽ
“മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരിക്കുന്നുവെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരം” ആരുടെ വാക്കുകളാണിത്?
  • ഡോ. എപിജെ അബ്ദുൽ കലാം
ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചവർഷം ഏത്?
  • 1888 സെപ്തംബർ 5
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതി പദവി അലങ്കരിച്ച കാലഘട്ടം ഏതായിരുന്നു?
  • 1952- 1962
ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
  • ഡോ.എസ് രാധാകൃഷ്ണൻ
ഡോ. എസ്‌. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായ കാലഘട്ടം?
  • 1952-62
ഡോ. എസ്‌ രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്?
  • 1954
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി?
  • ഡോ. എസ്.രാധാകൃഷ്ണൻ
രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
‘തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്’ എന്നറിയപ്പെട്ടത്?
  • ഡോ.എസ്.രാധാകൃഷ്ണൻ
ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായ ചിന്തകൻ?
  • ഡോ.എസ് രാധാകൃഷ്ണൻ
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതി?
  • ഡോ. എസ്‌. രാധാകൃഷ്ണന്‍
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി?
  • ഡോ.എസ്‌ രാധാകൃഷ്ണന്‍
ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത്?
  • ഡോ.എസ് രാധാകൃഷ്ണൻ
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി?
  • എസ്.രാധാകൃഷ്ണൻ
‘സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍’ ആരുടെ അപരനാമം?
  • ഡോക്ടർ എസ്‌. രാധാകൃഷ്ണന്‍
രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വാതന്ത്രസ്ഥാനാർത്ഥി?
  • ഡോ.രാധാകൃഷ്ണൻ
ഡോ. എസ്‌ രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്?
  • 1975 ഏപ്രിൽ 17
ഡോ. എസ്‌ രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ വർഷം (കാലഘട്ടം)?
  • 1962-1967
ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം എന്നുമുതലാണ് അധ്യാപകദിനമായി ആചരിക്കുന്നത്?
  • 1962
ഡോ. എസ്‌ രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ്?
  • ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമം
“വിഭജിക്കപ്പെട്ട ഇന്ത്യ” എന്ന കൃതി രചിച്ചത്‌?
  • ഡോ. എസ്‌. രാധാകൃഷ്ണന്‍
രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍?
  • ഡോ. എസ്‌. രാധാകൃഷ്ണന്‍
ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതി?
  • ഡോ. എസ്‌ രാധാകൃഷ്ണന്‍
രണ്ട്‌ തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി?
  • ഡോ. എസ്‌. രാധാകൃഷ്ണന്‍
രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌?
  • ഡോ.എസ്‌. രാധാകൃഷ്ണന്‍
ഡോക്ടർ എസ്‌ രാധാകൃഷ്ണൻ എഴുതിയ ആദ്യ പുസ്തകം?
  • ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ
“മഹാത്മാഗാന്ധിയുടെ പാദങ്ങളില്‍” എന്ന കൃതി രചിച്ചത്‌?
  • ഡോ. എസ്‌. രാധാകൃഷ്ണന്‍
രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?
  • നവംബർ 11
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
  • മൗലാനാ അബ്ദുൽ കലാം ആസാദ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
  • മൗലാനാ അബ്ദുൽ കലാം ആസാദ്
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
1931- ൽ ഡോ. എസ് രാധാകൃഷ്ണൻ ഏത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്?
  • ആന്ധ്ര യൂണിവേഴ്സിറ്റി
1938 മുതൽ 1947 വരെയുള്ള കാലയളവിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ ആയിട്ട് സേവനമനുഷ്ഠിച്ചത് ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?
  • ഡോ. എസ് രാധാകൃഷ്ണൻ
‘കിംഗ് ഓഫ് ഫിലോസഫേഴ്സ്’ എന്നറിയപ്പെടുന്നത് ആരാണ്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണന്റെ ആത്മകഥാപരമായ കൃതിയുടെ പേര്?
  • എന്റെ സത്യാന്വേഷണങ്ങൾ
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്?
  • ജോസഫ് മുണ്ടശ്ശേരി
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
  • ജോസഫ് മുണ്ടശ്ശേരി
പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത്?
  • ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
ഡോ. എസ് രാധാകൃഷ്ണൻ ബിരുദാനന്തര ബിരുദം എടുത്തത് ഏത് വിഷയത്തിൽ ആയിരുന്നു?
  • ഫിലോസഫി
മദർ തെരേസയ്ക്ക് ശേഷം ഭാരതത്തിൽ നിന്ന് ‘ടെമ്പിൾടൺ പുരസ്കാരം’ നേടിയ വ്യക്തി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഫോർ ടീച്ചേഴ്സ് സമ്മാനിക്കുന്നത് ആരാണ്?
  • രാഷ്ട്രപതി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഉപരാഷ്ട്രപതി പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച ആദ്യത്തെ വ്യക്തി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ. എസ് രാധാകൃഷ്ണൻ?
  • രണ്ടാമത്തെ
ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരുന്ന കാലഘട്ടം ഏത്?
  • 1962 മെയ് 13 മുതൽ- 1967 മെയ് 13 വരെ
ഇന്ത്യയിൽ ആദ്യമായി (1962) ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
അടിയന്തരാവസ്ഥ ഒപ്പുവെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്റ് ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ (1962-ൽ )
ഭാരതരത്നപുരസ്കാരം ഏർപ്പെടുത്തിയ വർഷം?
  • 1954
1954- ൽ ഭാരതരത്നം ലഭിച്ചവർ ആരൊക്കെയാണ്?
  • സി. രാജഗോപാലാചാരി, ഡോ. എസ് രാധാകൃഷ്ണൻ, സി.വി. രാമൻ
ഭാരതരത്നം ലഭിച്ച ആദ്യത്തെ ഉപരാഷ്ട്രപതി?
  • ഡോ. എസ് രാധാകൃഷ്ണൻ
ഉപരാഷ്ട്രപതി ആയിരിക്കെ ഭാരതരത്നം ലഭിച്ച ഏക വ്യക്തി?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണന് ഭാരതരത്നം ലഭിച്ച വർഷം ഏത്?
  • 1954
‘അക്കാദമി’ എന്ന പഠന കേന്ദ്രം ആരംഭിച്ച തത്വചിന്തകൻ ആരാണ്?
  • പ്ലേറ്റോ
വിദ്യാഭ്യാസം മൗലിക അവകാശമാ ക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
  • 86 ആം ഭരണഘടനാഭേദഗതി
‘തത്വചിന്തകനായ രാഷ്ട്രപതി’ എന്നറിയപ്പെടുന്നത് ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണൻ രചിച്ച പ്രധാന കൃതികൾ ഏവ?
  • ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി, പ്രിൻസിപ്പൽ ഉപനിഷത്ത്, ആൻ ഐഡിയലിസ്റ്റിക് വ്യൂ ഓഫ് ലൈഫ്
ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ചെയർമാൻ ആയിരുന്ന രണ്ടാമത്തെ വ്യക്തി ആരാണ്?
  • ഡോ. എസ് രാധാകൃഷ്ണൻ
“അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്നു മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാവു” എന്ന് അഭിപ്രായപ്പെട്ടതാര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണൻ രചിച്ച ആദ്യ കൃതി ഏത്?
  • ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ
‘രാജ്യസഭയുടെ പിതാവ്’ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
  • ഡോ. എസ് രാധാകൃഷ്ണനെ
‘ഡോ. എസ് രാധാകൃഷ്ണന് ലഭിച്ച രാഷ്ട്രപതി പദവിയെ ലോക തത്വശാസ്ത്ര ശാഖയ്ക്ക് ലഭിച്ച അംഗീകാരം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
  • ബർട്രാൻഡ് റസ്സൽ
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരാണ്?
  • ഡോ. എസ് രാധാകൃഷ്ണൻ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
  • രാധാകൃഷ്ണൻ കമ്മീഷൻ (1948- 49)
ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം?
  • 1948
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷന്റെ അന്വേഷണ വിഷയം എന്തായിരുന്നു?
  • സർവ്വകലാശാല വിദ്യാഭ്യാസം
രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ടി ന്റെ അടിസ്ഥാനത്തിൽ യു.ജി.സി. നിലവിൽ വന്നത് എന്ന്?
  • 1953 ഡിസംബർ 28-ന്
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?
  • 2010 ഏപ്രിൽ 1ന്
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
അധ്യാപകരെ കുറിച്ച് ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞ പ്രശസ്തമായ വാക്കുകൾ എന്താണ്?
  • “അദ്ധ്യാപകർ രാജ്യത്തെ മികച്ച മനസ്സുള്ളവർ ആയിരിക്കണം”
തത്വശാസ്ത്രജ്ഞനായ ഇന്ത്യൻ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ആര്?
  • ഡോ. എസ് രാധാകൃഷ്ണൻ
ഡോ. എസ് രാധാകൃഷ്ണൻ അന്തരിച്ചത് എന്ന്?
  • 1975 ഏപ്രിൽ 17ന്
ഏകാധ്യാപകവിദ്യാലയത്തിലെ രവി എന്ന അധ്യാപകൻ കേന്ദ്രകഥാപാത്രമാകുന്ന ഒ. വി വിജയന്റെ നോവൽ ഏത്?
  • ഖസാക്കിന്റെ ഇതിഹാസം
വള്ളത്തോളും മണക്കുളം മുകുന്ദ രാജയും ചേർന്ന് സ്ഥാപിച്ച സർവ്വകലാശാല ഏത്?
  • കേരള കലാമണ്ഡലം
2020 – ൽ പ്രസിദ്ധീകരിച്ച 110 അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരത്തിന്റെ പേര്?
  • ഫസ്റ്റ് ബെൽ
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ചർച്ചചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ പേര്?
  • ഫസ്റ്റ് ബെൽ
നവംബർ 20 അധ്യാപക ദിനമായി ആചരിക്കുന്ന രാജ്യം ഏത്?
  • വിയറ്റ്നാം
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
  • വുഡ്സ് ഡെസ്പാച്ച്
അമേരിക്കയിൽ എന്നാണ് അധ്യാപക ദിനം ആചരിക്കുന്നത്?
  • മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച
കുട്ടി കവിതകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അധ്യാപകനായ സാഹിത്യകാരൻ ആര്?
  • കുഞ്ഞുണ്ണി മാഷ്
“പാഠപുസ്തകങ്ങളിൽ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകൻ വെറും അടിമയാകുന്നു” എന്നു പറഞ്ഞത് ആര്?
  • മഹാത്മാഗാന്ധി
എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാനായി ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി ഏത്?
  • നയിം താലിം
ദ്രാവിഡ വിദ്യാഭ്യാസത്തിൽ വിദ്യാർഥികളെ വിളിച്ചിരുന്ന പേര് എന്ത്?
  • ചട്ടൻ
ദ്രാവിഡ വിദ്യാഭ്യാസത്തിൽ അധ്യാപകരെ വിളിച്ചിരുന്നത് എന്തായിരുന്നു?
  • ഭട്ടർ
ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
  • ഡെറാഡൂൺ
അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു?
  • അരിസ്റ്റോട്ടിൽ
“പ്രഥമവും പ്രധാനവുമായി ഞാൻ അധ്യാപനത്തെ സ്നേഹിക്കുന്നു. അധ്യാപനം എന്റെ ആത്മാവ് ആയിരിക്കും” ആരുടെ വാക്കുകൾ ആണ് ഇത്?
  • എപിജെ അബ്ദുൽ കലാം
“തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിലെ പടിയിറങ്ങണം” എന്നു പറഞ്ഞതാര്?
  • ഗുരു നിത്യചൈതന്യയതി
രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല ഏത്?
  • ശാന്തിനികേതൻ (1901)
ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയായി മാറ്റിയത് ഏത് വർഷം?
  • 1921
അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്കൂൾ ഡയറി, പാഠം മുപ്പത് തുടങ്ങിയ കൃതികൾ രചിച്ച അധ്യാപകനായ സാഹിത്യകാരൻ ആര്?
  • അക്ബർ കക്കട്ടിൽ
‘പൊതിച്ചോറ് ‘എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരൻ ആര്?
  • കാരൂർ നീലകണ്ഠപ്പിള്ള
കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രധാനപ്പെട്ട അധ്യാപക കൃതികൾ?
  • ഒന്നാം വാദ്ധ്യാർ, പൊതിച്ചോറ്, പെൻഷൻ, രണ്ട് കാൽചക്രം, അത്ഭുത മനുഷ്യൻ
കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെ കുറിച്ച് ഏറ്റവും അധികം എഴുതിയ കഥാകാരൻ ആര്?
  • അക്ബർ കക്കട്ടിൽ
‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത് ആര്?
  • വള്ളത്തോൾ നാരായണമേനോൻ
വള്ളത്തോൾ നാരായണമേനോൻ രചിച്ച ‘എന്റെ ഗുരുനാഥൻ’ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്?
  • മഹാത്മഗാന്ധി
അന്ധയും ബധിരയുമായ ഹെലൻ കെല്ലറെ വിജ്ഞാന ത്തിന്റെ ലോകത്തിലേക്ക് നയിച്ച അവരുടെ അധ്യാപികയുടെ പേര്?
  • ആൻ സള്ളിവൻ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (UGC) രൂപവത്കരണത്തിന് കാരണമായ വിദ്യാഭ്യാസ കമ്മീഷൻ ഏത്?
  • ഡോ എസ് രാധാകൃഷ്ണൻ കമ്മീഷൻ
‘യൂണിവേഴ്സിറ്റി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്?
  • അധ്യാപകരുടെയും പണ്ഡിതന്മാരുടെയും സമൂഹം
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
  • ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
 “ഒരു രാജ്യം അഴിമതി രഹിതവും അഴകുള്ള മനസ്സുകളുള്ളവരുടെതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ” ആരുടേതാണ് ഈ വാക്കുകൾ?
  • എ പി ജെ അബ്ദുൽ കലാം
“ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ – ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും” ആരുടെ വാക്കുകൾ?
  • മലാല യൂസഫ് സായി



Read also






Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top